മുളക്കുഴ: അരീക്കര ഗ്രീൻവാലി റെസിഡൻസ് അസോസിയേഷനിൽ ജനമൈത്രി ബീറ്റ് നടത്തി. ഗ്രീൻവാലി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് ചെങ്ങന്നൂർ പോലീസ് ഉദ്യോഗസ്ഥർ ജനമൈത്രി ബീറ്റ് നടത്തിയത്. ......
ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചതിന് പിന്നാലെ ഹമാസും സായുധരായ ഗോത്രസംഘവും തമ്മിൽ ഏറ്റുമുട്ടൽ. ദുഗ്മുഷ് ഗോത്രത്തിലെ സായുധ സംഘവുമായാണ് ഹമാസ് ഏറ്റുമുട്ടിയത്. ......
പറവൂരിലെ ബിവറേജ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുവാൻ കോടതി വിധിയെ തുടർന്ന് ജനകീയ അവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച വിജയോത്സവം ചടങ്ങ് പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു. സമിതി ചെയർമാൻ വി സി പത്രോസ്, റീജ രഘു, ഡോ. ......
കൊച്ചി: കേരള തീരത്ത് മത്തി കുഞ്ഞുങ്ങൾ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ, പിടിക്കാവുന്ന നിയമപരമായ വലിപ്പമായ (എം എൽ എസ്) 10 സെ.മീ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കർശനമായി ഒഴിവാക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
അനുകൂലമായ മഴയിൽ കടലോപരിതലം കൂടുതൽ ഉൽപാദനക്ഷമമായതാണ് മത്തി വൻതോതിൽ കേരള തീരത്ത് ലഭ്യമാകാൻ കാരണമെന്ന് അടുത്തിടെ സിഎംഎംഎഫ്ആർഐ പഠനം വ്യക്തമാക്കിയിരുന്നു. എണ്ണത്തിൽ വർധനവുണ്ടായതോടെ ഭക്ഷ്യലഭ്യതയിൽ ക്രമേണ കുറവുണ്ടാവുകയും അത് വളർച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു.
എന്നാൽ, മത്തിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് സിഎംഎഫ്ആർഐയുടെ പഠനം തെറ്റായി വിലയിരുത്തപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതായും മത്തി ഇനി വളരില്ല എന്ന രീതിയിലുളള വ്യാഖ്യാനങ്ങൾ ഒട്ടും ശരിയല്ലെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. ......
ബ്രാഹ്മണന്റെ കാൽ കഴുകിപ്പിച്ച് വെള്ളം കുടിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ......
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ബംഗളുരു ആർ ആർ നഗറിൽ നിന്നുള്ള ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ മുനിരത്നയും തമ്മിൽ കടുത്ത ശത്രുത നിലനിൽക്കുന്നുണ്ട്. അത് പരസ്യഏറ്റുമുട്ടലിൽ ചെന്നെത്തിയ കാഴ്ചയാണ് നഗരം കണ്ടത്. ശിവകുമാറിന്റെ 'വോക്ക് വിത്ത് ബംഗളുരു' പരിപാടി ഇന്നലെ വടക്കൻ ബംഗളുരുവിലെ മത്തിക്കെരെ ജെ പി പാർക്കിലായിരുന്നു. ......
സംസ്ഥാനത്ത് പുതിയ റെക്കോർഡുകൾ കുറിച്ച് സ്വർണവില. ഇന്നും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്.......
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന രീതിയിലാകും പാഠപുസ്തകങ്ങൾ പരിഷ്കരിക്കുക. ......